x
NE WS KE RA LA
Crime Kerala

ഏഴു വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

ഏഴു വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
  • PublishedDecember 19, 2024

മലപ്പുറം: പോത്ത്കല്ലിൽ ഏഴു വയസുകാരനായ സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ച സംഭവം. പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 12 വർഷം കഠിന തടവും 60,000 രൂപ പിഴയും ആണ് വിധിച്ചിരിക്കുന്നത് . നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതിയാണ് വിധിച്ചത്. 2017 ജൂണിനും 2018 മാർച്ചിനും ഇടയിലുള്ള കാലയളവിൽ നടന്ന സംഭവത്തിൽ പോത്ത്കല്ല് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിചാരണ നടത്തി ജഡ് കെ.പി ജോയ് ശിക്ഷ വിധിച്ചിരിക്കുന്നത്.

സംഭവത്തിൽ സബ് ഇൻസ്‌പെക്ടർമാരായിരുന്ന പി മാത്യു, കെ. അബ്ബാസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി പ്രൊസിക്യൂഷൻ ലൈസൺ വിങിലെ സീനിയർ പൊലിസ് ഓഫിസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി മലപ്പുറം തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *