എറണാകുളം : കോതമംഗലം ഊന്നുകല്ലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബേബി ദേവസ്യ (63), മോളി ബേബി (53) എന്നിവരാണ് മരിച്ചത്.
ബേബിയെ തൂങ്ങിയ നിലയിലും മോളിയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഊന്നുകൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.