മകൻറെ വേർപാട് ; നെയ്യാറിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: നെയ്യാറിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. സംഭവത്തിൽ മുട്ടട സ്വദേശികളായ സ്നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു രണ്ടു മൃതദേഹവും ഉണ്ടായിരുന്നത്. കൂടാതെ കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ച് ബാക്കിവച്ച ജ്യൂസ് ബോട്ടിലും കാറില്‍ നിന്നും നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഒരു വർഷം മുമ്പാണ് ഇവരുടെ ഏക മകൻ മരിച്ചത്.മകൻറെ വേർപാടിൽ ഇരുവരും മനോവിഷമത്തിലായിരുന്നു.
ശ്രീകലയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീടാണ് സമീപത്ത് നിന്നും സ്നേഹദേവിന്റെയും മൃതദേഹം കണ്ടെത്തി. ഇവര്‍ കാറിലാണ് നെയ്യാര്‍ തീരത്തെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കേളജിലേക്ക് കൊണ്ടുപോയി.