x
NE WS KE RA LA
Business

മല്ലിയില കൃഷി

മല്ലിയില കൃഷി
  • PublishedNovember 19, 2025

ചെറിയ സമയത്തിനുള്ളില്‍ മികച്ച വരുമാനമാണ് മല്ലിയില കൃഷി. നാം ചെറുതെന്ന് കരുതുന്ന ചില കാര്യങ്ങള്‍ ചിലപ്പോള്‍ ഒരു കുടുംബത്തിന്റെ ഒന്നടങ്കം വരുമാന മാര്‍ഗമായി മാറുന്ന കഥകള്‍ നാം ഏറെ കേട്ടിട്ടുണ്ടാകാം. എന്നാല്‍ അക്കൂട്ടത്തില്‍ ഒന്നാണ് മല്ലിയില കൃഷി. സാമ്പാറിലും രാസത്തിലും ഇടുന്ന മല്ലിയില വിറ്റാല്‍ എന്ത് കിട്ടാനാ എന്ന് ചോദിക്കുന്നവര്‍ക്ക് ഇവിടെ ഉത്തരമുണ്ട്.നമ്മുടെ കാലാവസ്ഥയില്‍ വര്‍ഷം മുഴുവന്‍ വളര്‍ത്താന്‍ പറ്റിയ ഒന്നാണ് മല്ലിയില. മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. രാവിലെയും വൈകുന്നേരവും മാത്രം വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും കൂടുതല്‍ നല്ലത്. നട്ടാല്‍ വളരെ കുറഞ്ഞ സമയപരിധിക്കുള്ളില്‍ മികച്ച ഫലം ലഭിക്കും.വിത്തു മുളയ്ക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം വെള്ളത്തില്‍ കുതിര്‍ത്തതിനു ശേഷം നടുന്നതാണ് നല്ലത്. ആറിഞ്ച് അകലത്തില്‍ വേണം വിത്ത് പാകാന്‍. ഇതിനു ശേഷം വിത്തിനെ ചകിരി ചോറോ നനഞ്ഞ മണ്ണോ കൊണ്ട് മൂടണം. ആദ്യമാദ്യം വെള്ളം സ്‌പ്രേ ചെയ്യുകയാണ് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *