x
NE WS KE RA LA
Kerala

പുതിയ കാവ് ക്ഷേത്രത്തിൻ്റെ കുടമാറ്റത്തിൽ ഹെഡ്ഗേവാറിൻ്റെ ചിത്രം നൽകിയ സംഭവം; വിവാദം

പുതിയ കാവ് ക്ഷേത്രത്തിൻ്റെ കുടമാറ്റത്തിൽ ഹെഡ്ഗേവാറിൻ്റെ ചിത്രം നൽകിയ സംഭവം; വിവാദം
  • PublishedApril 16, 2025

കൊല്ലം: കൊല്ലം പൂരത്തിൽ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം ഉയര്‍ത്തിയ സംഭവം വിവാദത്തിൽ. കുടമാറ്റത്തിലാണ് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയര്‍ത്തിയിരിക്കുന്നത്. നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിന്‍റെ ചിത്രവും ഉയർത്തിയത്.

ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം മറികടന്നാണ് സംഭവം ഉണ്ടായിരിക്കുന്നത്. ശ്രീനാരായണ ഗുരു, ബിആര്‍ അംബേദ്ക്കര്‍, സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയതിനോടൊപ്പമാണ് ഹെഗ്ഡെ വാറിന്‍റെ ചിത്രവും ഉയര്‍ത്തിയിരിക്കുന്നത്.

സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നൽകിയിരിക്കുന്നത്. വിശ്വാസികൾക്ക് ഇടയിൽ ഭിന്നിപ്പും സംഘർഷവും ഉണ്ടാക്കാനുള്ള നീക്കമെന്ന് പരാതിയിൽ ഉന്നയിച്ചു

Leave a Reply

Your email address will not be published. Required fields are marked *