x
NE WS KE RA LA
Kerala Politics

ഒറ്റക്കെട്ടാണെന്ന് പറയുമ്പോഴും ആഭ്യന്തര കുഴപ്പത്തിലാണ് കോൺഗ്രസ് ഉള്ളത്; എംവി ഗോവിന്ദൻ

ഒറ്റക്കെട്ടാണെന്ന് പറയുമ്പോഴും ആഭ്യന്തര കുഴപ്പത്തിലാണ് കോൺഗ്രസ് ഉള്ളത്; എംവി ഗോവിന്ദൻ
  • PublishedMay 28, 2025

തിരുവനന്തപുരം: നിലമ്പൂർ സീറ്റ് എൽഡിഎഫ് നിലനിർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു . ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിനെ വിലയിരുത്തിലാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും . എൽഡിഎഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

ഇടത് മുന്നണിക്ക് മൂന്നാംമൂഴം ഉണ്ടാകുമെന്നാണ് കേരളം ഒന്നടങ്കം ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസനവും കേന്ദ്രസർക്കാർ അവഗണനയും പ്രചരണ വിഷയമാക്കും. യുഡിഎഫിന്റെ വികസനവിരുദ്ധ നിലപാട് തുറന്നു കാട്ടുമെന്നും . സ്ഥാനാർത്ഥിയുടെ പരിചയസമ്പന്നതയല്ല വിജയത്തെ അടിസ്ഥാനപ്പെടുന്നത്. പുതുതായി മത്സരിച്ച് ജയിച്ചവരും ഉണ്ടെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി. നിലമ്പൂർ നിലനിർത്തുകയെന്നത് ശക്തമായ രാഷ്ട്രീയപോരാട്ടത്തിന്റെ ഭാ​ഗമാണ്. ആ പോരാട്ടം ശക്തമായി നടത്തുമെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

യുഡിഎഫിൽ വലിയ സംഘർഷമാണെന്നും അൻവർ വിഷയത്തിൽ കോൺഗ്രസിൽ നേതാക്കന്മാർ രണ്ടുതട്ടിലാണെന്നും. രാഷ്ട്രീയത്തിൽ അൻവറിന്റെ സ്ഥാനം എവിടെയാണെന്ന് ആദ്യ വാർത്ത സമ്മേളനത്തിൽ തന്നെ സിപിഐഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

ഒറ്റക്കെട്ടാണെന്ന് പറയുമ്പോഴും ആഭ്യന്തര കുഴപ്പത്തിലാണ് കോൺഗ്രസ് ഉള്ളതെന്നും . എല്ലാ വികസന പ്രവർത്തനങ്ങളെയും എതിർക്കുകയും ഒരു വികസന പ്രവർത്തനങ്ങളും നടത്താൻ അനുവദിക്കില്ലെന്ന് നിലപാട് സ്വീകരിച്ച മുന്നണിയാണ് യുഡിഎഫ് എന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *