x
NE WS KE RA LA
Kerala

റസ്റ്റോൻ്റിൽ സംഘർഷം; ഭക്ഷണം കഴിക്കാൻ എത്തിയ കുടുംബത്തെ യുവാക്കൾ മർദ്ദിച്ചതായി പരാതി

റസ്റ്റോൻ്റിൽ സംഘർഷം; ഭക്ഷണം കഴിക്കാൻ എത്തിയ കുടുംബത്തെ യുവാക്കൾ മർദ്ദിച്ചതായി പരാതി
  • PublishedJuly 7, 2025

പാലക്കാട് : ഒറ്റപ്പാലത്ത് റസ്റ്റോൻ്റിൽ സംഘർഷം. ഭക്ഷണം കഴിക്കാൻ എത്തിയ കുടുംബത്തെ മദ്യലഹരിയിലെത്തിയ യുവാക്കൾ മർദ്ദിച്ചതായി പരാതി. ഇന്നലെ രാത്രി എട്ടര മണിക്ക് സഫ്രോൺ മന്തി ഹോട്ടലിലാണ് സംഭവം ഉണ്ടയാത് . സംഭവത്തിൽ 3 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

മദ്യലഹരിയിൽ വന്ന മൂന്നംഗ സംഘം ചുനങ്ങാട് സ്വദേശികളായ അബ്ദുൽ നിസാറും ഭാര്യയും കുട്ടികളും അടങ്ങുന്ന അഞ്ചംഗ സംഘത്തെയാണ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരിക്കുന്നത്.

രണ്ട് എഫ് ഐ ആറുകളായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രശ്നത്തിൽ ഇടപെട്ട് പരിഹരിക്കാനായി വന്ന സബ് ഇൻസ്പെക്ടർ ഗ്ലാഡിങ് ഫ്രാൻസിസിനും മർദ്ദനമേറ്റു.

Leave a Reply

Your email address will not be published. Required fields are marked *