അടിവസ്ത്രങ്ങള്‍ പമ്പയിലേക്ക് വലിച്ചെറിയുന്നെന്ന് പരാതി

പത്തനംതിട്ട: ശബരിമല പമ്പയില്‍ തീര്‍ത്ഥാടകരുടെ അടിവസ്ത്രങ്ങള്‍ പമ്പയിലേക്ക് വലിച്ചെറിയുന്നുവെന്ന് പരാതി. പമ്പയില്‍ നിന്ന് വാരിയെടുത്ത അടിസ്ത്രങ്ങള്‍ പമ്പയിലേക്ക് തന്നെ ‘വിശുദ്ധസേനാംഗങ്ങള്‍’ വലിച്ചെറിയുന്നുവെന്നും പരാതിയില്‍ പറയുന്നു. പമ്പയുടെ കരയില്‍ കരാര്‍ കമ്പനി ഉപേക്ഷിക്കുന്ന അടിവസ്ത്രങ്ങളാണ് പമ്പയിലേക്ക് തന്നെ തള്ളുന്നത്. ഓരോ മണ്ഡലകാല സീസണ്‍ കഴിയുന്തോറും ഏകദേശം 30ലോഡ് തുണികള്‍ എങ്കിലും പമ്പയില്‍ നിന്ന് ലഭിക്കാറുണ്ട്.
ഇതിനൊപ്പം ഏകദേശം 10ലോഡ് അടിവസ്ത്രങ്ങളും ആ കൂട്ടത്തില്‍ കാണും. ഇതെല്ലാം പമ്പയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് വേണ്ടി എല്ലാ വര്‍ഷവും കാരാറുകാരെ ഏല്‍പ്പിക്കാറാണ് പതിവ്. ഇതില്‍ അടിവസ്ത്രങ്ങള്‍ ഒഴികെ മറ്റെല്ലാ തുണികളും ഡല്‍ഹിയിലെ കരാര്‍ കമ്പനി അവരുടെ കണ്ടെയ്‌നറുകളില്‍ കൊണ്ടുപോകും. എന്നാല്‍ ഇവിടെ നിന്ന് ലഭിക്കുന്ന അടിവസ്ത്രം കരാറുകാര്‍ ഉണക്കി കത്തിക്കുകയാണ് ചെയ്യുന്നത്.
ഈ രീതിയ്ക്ക് വന്‍ തുകയാണ് ചെലവ് വരിക. എന്നാല്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇത്തവണത്തെ കരാറുകാര്‍ക്ക് അടിവസ്ത്രങ്ങള്‍ ബാധ്യതയായതിനാല്‍ പമ്പയില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ തീര്‍ത്ഥാടകന്‍ പരാതിയുമായി രംഗത്ത് വന്നത്.