x
NE WS KE RA LA
Kerala

പഞ്ചായത്ത് മെമ്പറേയും മക്കളെയും കാണാന്നില്ലെന്ന് പരാതി

പഞ്ചായത്ത് മെമ്പറേയും മക്കളെയും കാണാന്നില്ലെന്ന് പരാതി
  • PublishedMay 27, 2025

കോട്ടയം: പഞ്ചായത്ത് മെമ്പറേയും മക്കളെയും കാണാന്നില്ലെന്ന് പരാതി. കോട്ടയം അതിരമ്പുഴയിൽ പഞ്ചായത്ത്‌ മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയുമാണ് കാണാതായിരിക്കുന്നത്. അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജൻ, മക്കളായ അമലയ അമയ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഭർതൃവീട്ടുകാരുമായി ചില സ്വത്ത് തർക്കത്തിൽ യുവതി നേരത്തെ പരാതി നൽകിയിരുന്നു. ഐസിയുടെ ഭർത്താവ് സാജൻ രണ്ട് വർഷം മുൻപ് മരിച്ചിരുന്നു. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *