പരിശീലനത്തിനിടെ പെൺകുട്ടികളെ കടന്നു പിടിച്ചു; ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ പരാതി
തിരുവനന്തപുരം: സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനിടെ പരിശീലകൻ കടന്നു പിടിച്ചതായി പരാതി നല്‍കി പെണ്‍കുട്ടികള്‍. വര്‍ക്കല കാപ്പില്‍ വെച്ചാണ് സംഭവം. വെള്ളത്തിനടിയില്‍ വച്ച് പരിശീലകന്‍ പെണ്‍കുട്ടികളെ കടന്നു പിടിക്കുകയായിരുന്നു.
പരിശീലനത്തിന്റെ ഭാഗമായാണ് കാപ്പില്‍ എത്തിയത്. നിരവധി പെണ്‍കുട്ടികള്‍ക്ക് സമാന അനുഭവം ഉണ്ടായതാണ് സൂചനകൾ . രണ്ട് പെണ്‍കുട്ടികളാണ് പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് പരിശീലകന്‍. സംഭവത്തില്‍ അയിരൂര്‍ പൊലീസ് കേസെടുത്തു.