കണ്ണൂർ: പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിക്കെതിരെ കേസ് എടുത്ത് പൊലീസ്. കണ്ണൂരിൽ നടന്ന കെഎസ്‌യു മാർച്ചിനെ തുടർന്ന് അബിൻ വർക്കി മാധ്യമങ്ങളെ കണ്ടു. ഈ സമയത്ത്, പി ശശിയുടെ വാക്ക് കേട്ട് കെഎസ്‌യു കാരെ ആക്രമിച്ചാൽ പൊലീസുകാരെ തെരുവിൽ അടിക്കുമെന്ന് അബിൻ വർക്കി പറഞ്ഞു. ഈ പ്രസ്താവനയിലാണ് കണ്ണൂർ എസിപി ടി കെ രത്നകുമാറിനെയും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയേയും ഭീഷണിപ്പെടുത്തി എന്ന പേരിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . കണ്ണൂർ ടൗൺ എസ്ഐ പി പി ഷമീലിൻ്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Recent Comments
No comments to show.
Popular Posts
January 10, 2026
സ്വർണക്കൊള്ള കേസ്; നടപടി വേഗത്തിൽ ആക്കാൻ ഇഡി
January 10, 2026