പ്ലസ് ടു വിദ്യാർഥിനിയുടെ പരാതി ; സിപിഐ നേതാവിനെതിരെ പോക്സോ കേസ്
തിരുവനന്തപുരം: സിപിഐ നേതാവിനെതിരെ പോക്സോ കേസ് . തിരുവനന്തപുരം അമ്പലത്തറ ലോക്കൽ കമ്മിറ്റി അംഗം വിഷ്ണു ബാബുവിനെതിരെയാണ് പരാതി കൊടുത്തിരിക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ വീട്ടിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് പോക്സോ കേസ്.