സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മര്‍ദിച്ചെന്ന് പരാതി

ബെംഗളൂരു:സെപ്‌റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മര്‍ദിച്ചെന്ന് പരാതി. മെയ് 21 ന് ബെംഗളൂരു ബസവേശ്വര നഗറിലാണ് സംഭവം. വീടിന്റെ ലൊക്കേഷന്‍ തെറ്റായി നല്‍കിയെന്നാരോപിച്ചാണ് സെപ്‌റ്റോ ഡെലിവറി ബോയ് വിഷ്ണു ആണ് ഉപഭോക്താവിനെ മര്‍ദിച്ചത്. മര്‍ദനത്തിന് പുറമേ ഇയാള്‍ ഉപഭോക്താവിനെ അസഭ്യം പറയുകയും ചെയ്തു.
ഇത് ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ കയ്യാങ്കളിയിലേയ്ക്ക് എത്തിയത്. കണ്ണിന് പരിക്കേറ്റ ഉപഭോക്താവ് നിലവില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഉപഭോക്താവിന്റെ പരാതിയില്‍ ഡെലിവറി ബോയ് വിഷ്ണു വര്‍ദ്ധനെതിരെ പൊലീസ് കേസെടുത്തു.