വാഹനാപകടത്തില്‍ കോളജ് വിദ്യാര്‍ഥിനി മരിച്ചു
പെരുമ്പാവൂര്‍: സ്‌കൂട്ടര്‍ കാറിലിടിച്ച് മറിഞ്ഞ് കോളജ് വിദ്യാര്‍ഥിനി മരിച്ചു. മുടിക്കല്‍ ബിയര്‍ ഫാക്ടറി ജംക്ഷന് സമീപം നെല്ലിക്കാപ്പിള്ളി വീട്ടില്‍ ഷാജഹാന്റെ മകള്‍ റൈസ ഫാത്തിമയാണ് (20) മരിച്ചത്. മാറമ്പിള്ളി എം.ഇ.എസ് കോളജിലെ ബി വോക് ഫാഷന്‍ ഡിസൈനിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
തിങ്കളാഴ്ച വൈകിട്ട് 5.15ന് കോളജില്‍ നിന്ന് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ പെരുമ്പാവൂര്‍ – ആലുവ കെ.എസ്.ആര്‍.ടി.സി റോഡില്‍ നളന്ദ സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. കാറില്‍ തട്ടിയ സ്‌കൂട്ടര്‍ മിനിലോറിയില്‍ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 7.10ഓടെ മരിച്ചു.