x
NE WS KE RA LA
Kerala

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; ചേവായൂരിൽ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; ചേവായൂരിൽ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം
  • PublishedNovember 16, 2024

കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം . രാവിലെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ഉച്ചയ്ക്കുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പൊലീസ് ഇടപെട്ടെങ്കിലും സംഘര്‍ഷം നിയന്ത്രിക്കാനായിട്ടില്ല. പരസ്പരം കസരേകള്‍ എടുത്താണ് തല്ലിയത്.

സ്ഥലത്തുള്ള പ്രവര്‍ത്തകരെ നിയന്ത്രിക്കാൻ പൊലീസിനായിട്ടില്ല. അതുപോലെ വോട്ടര്‍മാരുമായി എത്തിയ വാഹനങ്ങളും സംഘര്‍ഷത്തിനിടെ ആക്രമിച്ചു. വൈകിട്ട് നാലു മണിവരെയാണ് വോട്ടെടുപ്പ് നടക്കുക . സംഭവത്തിൽ എംകെ രാഘവൻ എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്കൂളിന് പുറത്ത് കോൺഗ്രസ്- സിപിഎം പ്രവർത്തകർ നേർക്കുനേർ തുടരുകയാണ്.

ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോൺഗ്രസും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിൽ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടായിരുന്നു. രാവിലെ വോട്ടർമാരുമായി എത്തിയ ഏഴ് വാഹനങ്ങൾക്ക് നേരെയും വിവിധ ഇടങ്ങളിൽ ആക്രമണം ഉണ്ടായി.

ഏതാനും കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. ഒപ്പം സഹകരണ വകുപ്പിന്‍റെ പൊലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എംകെ രാഘവൻ എംപി ആരോപിച്ചു. അതേസമയം, വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചും മറ്റും കോൺഗ്രസാണ് കള്ളവോട്ടിനു നേതൃത്വം നൽകുന്നതാണ് സിപിഎമ്മിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *