x
NE WS KE RA LA
Kerala

സിഎംആര്‍എല്‍- എക്‌സാലോജിക്;എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

സിഎംആര്‍എല്‍- എക്‌സാലോജിക്;എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി
  • PublishedMay 23, 2025

കൊച്ചി: സിഎംആര്‍എല്‍- എക്സാലോജിക് വിഷയത്തില്‍ എസ്എഫ്ഐഒ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ നാല് മാസത്തേക്ക് കൂടി ഹൈക്കോടതി തടഞ്ഞു. സമന്‍സ് അയക്കുന്നതടക്കമുള്ള നടപടികളാണ് ഹൈക്കോടതി തടഞ്ഞത്. നേരത്തെ രണ്ട് മാസത്തേക്ക് തുടര്‍ നടപടികള്‍ ഹൈക്കോടതി വിലക്കിയിരുന്നു.

സിഎംആര്‍എല്‍- എക്സാലോജിക് കരാറിനെതിരായ എസ്എഫ്‌ഐഒ നടപടി ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിഎംആര്‍എല്ലിനോടും കേന്ദ്ര സര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *