അജിത് കുമാറിന് ക്ലീൻ ചീറ്റ് ; കേസ് ഇന്ന് വിജിലൻസ് കോടതിയിൽ

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. ഡിസംബർ മാസത്തിൽ ഹർജി പരിഗണിച്ചപ്പോള്‍ സമാനമായ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനാൽ അന്വേഷണ പുരോഗതി അറിയിക്കാൻ വിജിലൻസ് സമയം ചോദിച്ചു.
അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന അന്തിമ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ സർക്കാരിന് കൈമാറി. ഇന്ന് ഹർജി പരിഗണിക്കുമ്പോള്‍ ഇക്കാര്യം സർക്കാർ കോടതിയെ അറിയിക്കുമോയെന്ന കാര്യം നിർണായകമാണ് . അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ തെളിവുണ്ടോയെന്നും ഹർജിക്കാരനോട് കോടതി ചോദിച്ചിരുന്നു. ആരോപണങ്ങളുടെ വീഡിയോയാണ് ഹർജിക്കാരായ നെയ്യാറ്റിൻകര സ്വദേശി നാഗരാജൻ കോടതിയിൽ നൽകിയത്.