ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

ഇടുക്കി: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന കാഞ്ചിയാർ പേഴുങ്കണ്ടം ഷിജുവിൻ്റെ മകൻ ഗോകുലാണ് (14) മരിച്ചത്. . ഇന്ന് 11.30 ഓടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. വീട്ടിൽ തനിച്ചായിരുന്ന ഗോകുലിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അയൽവാസിയെ വിളിച്ച് പറയുകയും. അന്വേഷിക്കാനെത്തിയപ്പോഴാണ് അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് വീട്ടിൽ നിന്നും വഴക്ക് പറഞ്ഞിരുന്നു. ഇതേതുടർന്നാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇരുപതക്കേർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)