x
NE WS KE RA LA
National

പ്രവേശന പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ യുപിയില്‍ 18കാരി ജീവനൊടുക്കി

പ്രവേശന പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ യുപിയില്‍ 18കാരി ജീവനൊടുക്കി
  • PublishedFebruary 13, 2025

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ജെഇഇ മെയിന്‍ പ്രവേശന പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് പ്ലസ്ടൂ വിദ്യാര്‍ഥിനി ജീവനൊടുക്കി. എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള മത്സര പരീക്ഷയായ ജെഇഇ മെയിന്‍സിന്റെ ഫലം ചൊവ്വാഴ്ച്ചയായിരുന്നു പ്രഖ്യാപിച്ചത്. സ്വകാര്യ പരിശീലനകേന്ദ്രത്തില്‍ കോച്ചിംഗിന് പോയിരുന്ന പെണ്‍കുട്ടി പരീക്ഷാഫലം വന്നതോടെ മാനസികമായി ആകെ തകര്‍ന്ന നിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ക്ക് കുറഞ്ഞതിലുള്ള നിരാശമൂലം പെണ്‍കുട്ടി ഇന്നലെ ഉച്ചയോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ‘ക്ഷമിക്കണം, അമ്മേ, പപ്പാ… ദയവായി എന്നോട് ക്ഷമിക്കൂ. എനിക്ക് പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടാന്‍ സാധിച്ചില്ല, നമ്മുടെ ഒരുമിച്ചുള്ള യാത്ര ഇവിടെ അവസാനിക്കുന്നു. പപ്പയും അമ്മയും കരയരുത്. നിങ്ങള്‍ രണ്ടുപേരും എനിക്ക് അളവറ്റ സ്‌നേഹം നല്‍കി. നിങ്ങളുടെ സ്വപ്നങ്ങള്‍ എനിക്ക് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ല’ എന്നായിരുന്നു ആത്മഹത്യാ കുറിപ്പിലെ വരികള്‍.

Leave a Reply

Your email address will not be published. Required fields are marked *