x
NE WS KE RA LA
Kerala

താമരശ്ശേരി ഷഹബാസിനെ ആക്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

താമരശ്ശേരി ഷഹബാസിനെ ആക്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം
  • PublishedApril 25, 2025

കോഴിക്കോട് : താമരശ്ശേരി ഷഹബാസിനെ ആക്രമിച്ച സംഘത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. അരീക്കോട് വടക്കുംമുറി സ്വദേശി മങ്ങാട്ടുപറമ്പിൽ മുബീൻ എന്ന വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. 6 മാസം മുൻപ് സ്കൂളിൽ സുഹൃത്തുമായി ഉണ്ടായ തർക്കത്തിന്റെ പകവീട്ടാൻ 6 പേർ കൂടിച്ചേർന്ന് ആക്രമിച്ചു എന്നാണ് പരാതി.

കഴിഞ്ഞ ദിവസം വൈകുന്നേരം 5 30യോടെ സ്പോർട്സ് ട്രെയിനിങ് കഴിഞ്ഞു വരികയായിരുന്നു മുബീനെ സ്കൂൾ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് 6 അംഗ സംഘം ആക്രമിക്കുകയായിരുന്നു. ട്രെയിനിങിന് ശേഷം വിദ്യാർത്ഥിയെ കൂട്ടാൻ വന്ന സുഹൃത്താണ് മുബീനെ അവശ നിലയിൽ കണ്ടത്.

കല്ലെടുത്ത് കുത്തുകയും വടി കൊണ്ട് തലക്കടിക്കുകയും ചെയ്തു. നെറ്റിയിൽ ചോര വരുന്നത് കണ്ട് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിൽ രണ്ടു പേരെ മുൻ പരിചയം ഉണ്ടെന്ന് മുബീൻ പറഞ്ഞു. മുബീൻ പഠിച്ച സ്കൂളിലെ പ്ലസ് ടൂ കഴിഞ്ഞ വിദ്യാർത്ഥികളാണ് ആക്രമിച്ചത്. അതിൽ ഒരാൾ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയാണ്. അക്രമത്തിൽ പരിക്കേറ്റ മുബീൻ അരീക്കോട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *