x
NE WS KE RA LA
Kerala

തൃശൂരിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂരിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; യുവാവ് ഗുരുതരാവസ്ഥയില്‍
  • PublishedMarch 15, 2025

തൃശൂർ: കുന്നംകുളം നഗരത്തിലെ ഹോളി ആഘോഷത്തിനിടെ നടുപ്പന്തിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ചത്തീസ്ഗഢ് സ്വദേശി പ്രഹ്ലാദൻ എന്നയാൾക്കാണ് മർദ്ദനമേറ്റിരിക്കുന്നത്. സംഭവത്തിൽ ഒപ്പം താമസിക്കുന്ന രാജു കർസാൽ, രമണൻ എന്നിവരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഘർഷത്തിനിടെ ബിയർ കുപ്പി കൊണ്ട് അടിയേറ്റാണ് പ്രഹ്ലാദന് ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ നില അതീവ ഗുരുതരമാണ്.

ഇയാളെ കുന്നംകുളം ആംബുലൻസ് പ്രവർത്തകർ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *