മലപ്പുറം : കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിനിടെ യുഡിഎസ്എഫ് -എസ്എഫ്‌ഐ തമ്മിൽ സംഘര്‍ഷം. സംഭവത്തിൽ രണ്ട് പൊലീസുകാർക്കും എട്ടോളം വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു. മലപ്പുറം വളാഞ്ചേരി മജ്ലിസ് കോളേജിൽ ആണ് കലോത്സവം നടക്കുന്നത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്. പരിക്കേറ്റവരെ പൂക്കാട്ടിരിയിലെയും വളാഞ്ചേരിയിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎസ്പി അടക്കമുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി രംഗം ശാന്തമാക്കുകയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നലത്തേത്. ഇന്നലെയാണ് വളാഞ്ചേരി മജ്ലിസ് കോളജിൽ കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ ഓൺ സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചത്.