വയനാട്: തലപ്പുഴ എൻജിനീയറിങ് കോളേജിൽ സംഘർഷം. 5 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകനായ ആദിൽ അബ്ദുള്ളയുടെ മൂക്കിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരക്കഷ്ണം കൊണ്ട് മൂക്കിന് അടിച്ചു എന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.