x
NE WS KE RA LA
Uncategorized

കാലിക്കറ്റ് എ , ബി സോൺ കലോത്സവത്തിൽ സംഘർഷം

കാലിക്കറ്റ് എ , ബി സോൺ കലോത്സവത്തിൽ സംഘർഷം
  • PublishedJanuary 31, 2025

മണ്ണാർക്കാട്: കാലിക്കറ്റ് സർവകലാശാല എ സോൺ കലോത്സവത്തിനിടെ വീണ്ടും സംഘ‌‍ർഷം. മണ്ണാർക്കാട്. വെച്ച് നടക്കുന്ന കാലിക്കറ്റ് സർവകലാശാല എ സോൺ കലോത്സവത്തിനിടെയാണ് സംഘർഷമുണ്ടായിരിക്കുന്നത്. സംഘാടകരായ യുഡിഎസ്എഫ് നേതാക്കളും കെഎസ്‌യു ഭരണത്തിലുള്ള ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ മത്സരാർത്ഥികളും യൂണിയൻ ഭാരവാഹികളും തമ്മിലുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രശ്നം രൂക്ഷമായതോടെ പോലീസ് ഇടപെട്ടു.

കാലിക്കറ്റ് സർവകലാശാലയിലെ യുഡിഎസ്എഫ് യൂണിയനാണ് എ സോൺ കലോത്സവം നടത്തുന്നത്. മണ്ണാർക്കാട് എംഇഎസ് കോളേജ് ആണ് പോയിന്റ് നിലയിൽ മുന്നിൽ. എല്ലാ മത്സരയിനങ്ങളിലും ഇതേ കോളേജിന് സ്ഥാനങ്ങൾ ലഭിക്കുന്നു എന്നതിനെ ചൊല്ലിയാണ് ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ കെഎസ്‍യു ഭരിക്കുന്ന യൂണിയൻ നേതാക്കൾ സംഘാടകരെ ചോദ്യം ചെയ്തത്. ഇതേ തുടർന്ന് സംഘർഷം ഉണ്ടാവുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *