x
NE WS KE RA LA
Kerala

ബാംഗ്ലൂര്‍ – കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ സിഗരറ്റ് കടത്ത്; കണ്ടക്ടര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

ബാംഗ്ലൂര്‍ – കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ സിഗരറ്റ് കടത്ത്; കണ്ടക്ടര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ
  • PublishedJuly 24, 2024

കോഴിക്കോട്: ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ് ബസില്‍ സിഗരറ്റ് കടത്ത്. ഇന്നലെയാണ് സംഭവം നടന്നത്. എണ്‍പത് സിഗരറ്റ് പാക്കറ്റുകള്‍ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് വിഭാഗം പിടികൂടി. ഇത് പിന്നീട് സംസ്ഥാന എക്‌സൈസ് വകുപ്പിന് കൈമാറി. ബസിലുണ്ടായിരുന്ന ബാഗിനകത്താണ് സിഗരറ്റ് കണ്ടെത്തിയത്. ഈ ബാഗ് ആരുടേതാണെന്ന് വ്യക്തമല്ല. സിഗരറ്റിനെ കുറിച്ച് അറിയില്ലെന്നാണ് കണ്ടക്ടര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. എങ്കിലും ബസില്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്തി നടപടിയെടുക്കേണ്ടത് കണ്ടക്ടറാണെന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം. അതിനാല്‍ കണ്ടക്ടര്‍ക്കെതിരെ വിജിലന്‍സ് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *