ചൂരൽമല- മുണ്ടക്കൈ പുനരധിവാസം;ഭൂമി ഏറ്റെടുക്കലിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: മുണ്ടക്കൈ പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നത് തയടണമെന്നാവശ്യവുമായി എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീംകോടതിയിൽ. എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യപെട്ടിരിക്കുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാറിന്റെ ഉത്തരവ് ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്ന് വാദം.
നഷ്ടപരിഹാര തുക കൃത്യമായല്ല നൽകിയതെന്നാണ് എൽസ്റ്റൺ വിശദീകരിക്കുന്നത്. നിലവിൽ ടൗൺഷിപ്പുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനിടയിലാണ് എൽസ്റ്റൺ എസ്റ്റേറ്റിന്റെ പുതിയ നീക്കം നടത്തിയിരിക്കുന്നത്. .