ചിറക് 2025 ശ്രദ്ധേയമായി
താമരശ്ശേരി: കാരുണ്യതീരം ക്യാമ്പസില്‍ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ”ചിറക് 2025” മികച്ച മത്സരങ്ങളും ആവേശകരമായ പങ്കാളിത്തവുമൊടുകൂടി നിറഞ്ഞൊഴുകി. ഈ വര്‍ഷത്തെ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി ശാന്തി സദനം
സ്‌കൂള്‍ ഫോര്‍ ഡിഫറെന്റലി എബിള്‍ഡ്, പുറക്കാട്. നെസ്റ്റ് സ്‌പെഷ്യല്‍ സ്‌കൂള്‍, കൊയിലാണ്ടി റണ്ണറപ്പും തണല്‍ കരുണ, കുറ്റ്യാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ 22 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ള 246 ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മോഹിനിയാട്ടം, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, ചിത്രരചന, പെയിന്റിംഗ്, ഉപകരണസംഗീതം തുടങ്ങി വൈവിധ്യമാര്‍ന്ന മത്സരങ്ങളില്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാനും കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പ്രേംജി ജെയിംസ് അധ്യക്ഷനായി. അഡ്വ. പി. ടി. എ. റഹീം എം.എല്‍.എ. കലോത്സവം ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അരവിന്ദന്‍, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുഹമ്മദ് മോയത്ത്, ഡി.ഇ.ഒ. സുബൈര്‍, എ.ഇ.ഒ. പൗളി മാത്യു, പ്രശസ്ത സിനിമാതാരം പ്രദീപ് ബാലന്‍, കോമഡി ഉത്സവം ഫെയിം ഹസീബ് പൂനൂര്‍, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ട് ഡോ. ബഷീര്‍ പൂനൂര്‍, ട്രഷറര്‍ സമദ് പാണ്ടിക്കല്‍, സെക്രട്ടറി ടി.എം. താലിസ്, കോഴിക്കോട് പരിവാര്‍ സെക്രട്ടറി രാജന്‍ തെക്കയില്‍, പ്രതീക്ഷാഭവന്‍ ചെയര്‍മാന്‍ അബ്ദുല്‍ ഹക്കീം, കെ. അബ്ദുല്‍ മജീദ്, ഡോ. ഇസ്മായില്‍ മുജദ്ദിതി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി.കെ.എ. ഷമീര്‍ ബാവ സ്വാഗതവും, സി.ഒ.ഒ. മുഹമ്മദ് നവാസ് ഐ.പി. നന്ദിയും പറഞ്ഞു.