x
NE WS KE RA LA
Kerala

ദേശീയപാത ഇടിഞ്ഞുതാണതിനെക്കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി

  • PublishedMay 23, 2025

കൊല്ലം:ദേശീയപാത ഇടിഞ്ഞുതാണതിനെപ്പറ്റിയുള്ള ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി
വിജയന്‍ പ്രതികരിച്ചു.”ഒരു ചൊല്ലുണ്ട് എല്ലാം പറയാം മഹതാ, എന്തും പറയാം വഷളാ എന്ന്. ആ അവസ്ഥവെച്ച് എന്തും പറയുന്ന അവസ്ഥയില്‍ കാര്യങ്ങളെത്തിക്കുകയാണ്” മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാതാ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് എല്ലാ കാര്യങ്ങളും നടക്കുക. അതുകൊണ്ടാണ് ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് ഹൈവേയുടെ ചുമതല വഹിക്കുന്ന വകുപ്പുതന്നെ ഫലപ്രദമായി ഇടപെടുന്നെന്ന വാര്‍ത്തകള്‍ വന്നിട്ടുള്ളത്. ഞങ്ങളെ കുറ്റപ്പെടുത്താന്‍ വാസനയുള്ളവര്‍ക്ക് കിട്ടിപ്പോയ ഒരു അവസരം. നാഷണല്‍ ഹൈവേയില്‍ ചിലയിടങ്ങളില്‍ ചില അപകടമുണ്ടായല്ലോ. അത് ഇവരുടെ കൊള്ളരുതായ്മയല്ലേ, ഇവരുടെ ഉത്തരവാദിത്വമല്ലേ എന്നാണ് അവര്‍ പറയുന്നത്. എല്‍ഡിഎഫിന് അതില്‍ അഭിമാനം മാത്രമേയുള്ളൂ. ആ ജോലി നല്ല നിലയ്ക്ക് നടക്കണം. വീഴ്ച വീഴ്ചയായിക്കണ്ട് നടപടികളിലേക്ക് കടക്കണം. ദേശീയപാതാ അതോറിറ്റി ഉത്തരവാദിത്വം നിറവേറ്റുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

ദേശീയപാത ഇടിഞ്ഞുതാണതിനെക്കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി

കൊല്ലം:ദേശീയപാത ഇടിഞ്ഞുതാണതിനെപ്പറ്റിയുള്ള ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.”ഒരു ചൊല്ലുണ്ട് എല്ലാം പറയാം മഹതാ, എന്തും പറയാം വഷളാ എന്ന്. ആ അവസ്ഥവെച്ച് എന്തും പറയുന്ന അവസ്ഥയില്‍ കാര്യങ്ങളെത്തിക്കുകയാണ്” മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാതാ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് എല്ലാ കാര്യങ്ങളും നടക്കുക. അതുകൊണ്ടാണ് ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് ഹൈവേയുടെ ചുമതല വഹിക്കുന്ന വകുപ്പുതന്നെ ഫലപ്രദമായി ഇടപെടുന്നെന്ന വാര്‍ത്തകള്‍ വന്നിട്ടുള്ളത്. ഞങ്ങളെ കുറ്റപ്പെടുത്താന്‍ വാസനയുള്ളവര്‍ക്ക് കിട്ടിപ്പോയ ഒരു അവസരം. നാഷണല്‍ ഹൈവേയില്‍ ചിലയിടങ്ങളില്‍ ചില അപകടമുണ്ടായല്ലോ. അത് ഇവരുടെ കൊള്ളരുതായ്മയല്ലേ, ഇവരുടെ ഉത്തരവാദിത്വമല്ലേ എന്നാണ് അവര്‍ പറയുന്നത്. എല്‍ഡിഎഫിന് അതില്‍ അഭിമാനം മാത്രമേയുള്ളൂ. ആ ജോലി നല്ല നിലയ്ക്ക് നടക്കണം. വീഴ്ച വീഴ്ചയായിക്കണ്ട് നടപടികളിലേക്ക് കടക്കണം. ദേശീയപാതാ അതോറിറ്റി ഉത്തരവാദിത്വം നിറവേറ്റുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *