x
NE WS KE RA LA
Kerala Politics

ചേവായൂർ സഹകരണ ബാങ്ക് വിഷയം; കോൺഗ്രസ് മാർച്ചിൽ സംഘർഷം

ചേവായൂർ സഹകരണ ബാങ്ക് വിഷയം; കോൺഗ്രസ് മാർച്ചിൽ സംഘർഷം
  • PublishedDecember 3, 2024

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് വിഷയത്തിൽ പൊലീസ് കമ്മീഷണർ ഓഫീസിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം. സിപിഐഎം-പൊലീസ് ഒത്തുകളിയെന്ന് ആരോപിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. പൊലീസ് ബാരിക്കേഡ് പ്രവർത്തകർ അഴിച്ചുമാറ്റി. ഒപ്പം പൊലീസിന് നേരെ കുപ്പി എറിഞ്ഞു. അതെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ റോഡിൽ പേപ്പറുകൾ കൂട്ടിയിട്ട് കത്തിച്ചു.

അതുപോലെ , ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഐഎം നടത്തിയ അക്രമം തടയാതെ പൊലീസ് നോക്കി നിന്നുവെന്നും യുഡിഎഫിന്റെ കയ്യിൽ നിന്ന് സിപിഐഎം സഹകരണ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നിലപാട് തുടർന്നാൽ മാലപ്പടക്കം പൊട്ടുന്നതുപോലെ കേരളത്തിലെ സഹകരണ ബാങ്കുകൾ സി പി ഐ എം പൊട്ടിക്കും. ഒന്ന് തൊട്ട് നോക്കെന്നും പിണറായി വിജയൻ മൂന്നു ജന്മം ജനിച്ചാലും നടക്കില്ലെന്നുംവി ഡി സതീശൻ വെല്ലുവിളിച്ചു.

ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ജനവിധി അട്ടിമറിക്കാൻ മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ എ ഉമേഷ് സിപിഐഎമ്മിന് ഒത്താശ ചെയ്തെന്നാണ് കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *