ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഭാര്യയെയും മകളയും മരുമകനെയും കൊല്ലാൻ പദ്ധതിയിട്ടെന്ന് ചെന്താമരയുടെ മൊഴി

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായിരിക്കുന്നത്. സംഭവത്തിൽ പ്രതി ചെന്താമരയുടെ മൊഴി രേഖപ്പെടുത്തി. സുധാകരന്റെ മരണം അബദ്ധത്തില്‍ സംഭവിച്ചത് എന്നായിരുന്നു ചെന്താമരയുടെ മൊഴി നൽകിയത് . വടിവാള്‍ വലിയ വടിയില്‍ കെട്ടി പറമ്പിലേക്ക് പോകുകയായിരുന്നു. ആ സമയത്ത് സുധാകരന്‍ സ്‌കൂട്ടരുമായി വന്ന് തന്നെ ഇടിക്കാന്‍ ശ്രമിച്ചു. അബദ്ധത്തില്‍ തന്റെ കയ്യില്‍ ഉണ്ടായിരുന്ന വടിവാള്‍ സുധാകരന്റെ കഴുത്തിന് താഴെ മുറിഞ്ഞു. സുധാകരന്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അങ്ങോട്ട് വെട്ടി. ലക്ഷ്മി ഇതിനെ എതിര്‍ക്കാന്‍ വന്നപ്പോള്‍ അവരെയും വെട്ടി എന്നും ചെന്താമര പറഞ്ഞു
ഭാര്യ, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, ഒരു അയല്‍വാസി എന്നിവരെ താന്‍ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന മൊഴിയും ചെന്താമര നല്‍കി. താന്‍ ഇന്നലെ വിഷം കഴിച്ചെന്നും വ്രിഷം കഴിച്ചിട്ടും താന്‍ മരിച്ചില്ലെന്നും പ്രതി പറഞ്ഞു.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രാത്രി 1.30നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജനരോഷം ശക്തമായതോടെ പ്രതിയെ നെന്മാറ സ്റ്റേഷനിൽ നിന്ന് പുലർച്ചെ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി. ഡിവൈഎസ്പി ഓഫീസിലാണ് വിശദമായ ചോദ്യം ചെയ്യൽ നടന്നത്.
ലാത്തിവീശിയും ഗേയ്റ്റ് അടച്ചുമാണ് നാട്ടുകാരെ പൊലീസ് പിന്തിരിപ്പിച്ചത്. അതേസമയം, താൻ ഇന്നലെ വിഷം കഴിച്ചിട്ടും ചത്തില്ലെന്നും. മരിക്കാൻ ആനയുടെ മുമ്പിൽ നിന്നിട്ടും മരിച്ചില്ലെന്നും പ്രതി പറയുന്നു.
പോത്തുണ്ടിയിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ മട്ടായി മേഖലയിൽ നിന്ന് ഇന്നലെ രാത്രി ഏറെ വൈകിയാണ് ഇയാൾ പിടിയിലായത്. പൊലീസ് പിൻവാങ്ങിയ ശേഷം പോത്തുണ്ടി മലയിൽ നിന്നുള്ള വഴികളിൽ പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടൻ ഇയാൾ പൊലീസിൻ്റെ വലയിലാവുകയായിരുന്നു