സഞ്ജുവിന് 31-ാം പിറന്നാള്‍; ആശംസ നേർന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്
തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണ് ഇന്ന് 31-ാം പിറന്നാള്‍. ഐപിഎല്‍ താരകൈമാറ്റ ചര്‍ച്ചകള്‍ക്കിടെയാണ് സഞ്ജു 31-ാം പിറന്നാള്‍ ആഘോഷിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജുവിനെ ടീമിലെത്തിക്കാനുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ശ്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് മലയാളികളുടെ അഭിമാന താരം പിറന്നാള്‍ ആഘോഷിക്കുന്നതെന്ന പ്രത്യേകത കൂടി ഈ പ്രാവശ്യം ഉണ്ട്. ഇത്തവണ. സഞ്ജുവിന്‍റെ പിറന്നാള്‍ ദിനത്തില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആ വമ്പന്‍ പ്രഖ്യാപനം നടത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അനിശ്ചിചത്വങ്ങള്‍ക്കൊടുവില്‍ സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തുമെന്ന കാര്യം ഉറപ്പായെന്നും താരകൈമാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും ക്രിക് ബസ് റിപ്പോര്‍ട്ട്. രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ തീരുമാനം. സഞ്ജുവിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സമൂഹമാധ്യമങ്ങളില്‍ ആശംസ നേരുകയും ചെയ്തു .