x
NE WS KE RA LA
Kerala

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം
  • PublishedApril 18, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കുന്നതോടെയാണ്‌ മാറ്റം ഉണ്ടായിരിക്കുന്നത് .

കൂടാതെ സംസ്ഥാന ദ്രുത കർമ സേനാ വിഭാഗം കമാൻഡന്റ്‌ ഹേമലത എറണാകുളം റൂറൽ എസ്‌പിയായി ചുമതലയേൽക്കും. തിരുവനന്തപുരം സിറ്റി ഡിസിപി വിജയഭാരത റെഡ്ഡിയെ കാസ‍‍ർകോട് എസ്‌പിയായും പകരം തിരുവനന്തപുരത്ത്‌ ടി ഫറഷിനെ ഡിസിപിയായും നിയമിക്കും. പൊലീസ് ടെലികോം വിഭാഗം എസ്‌പി ദീപക് ധൻക‍ർ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പിന്റെ എസ്‌പിയായും ചുമതലയേൽക്കും.

Leave a Reply

Your email address will not be published. Required fields are marked *