x
NE WS KE RA LA
Kerala

ശരികളുടെ ആഘോഷം; എസ് എസ് എഫ് ഡിവിഷൻ സമ്മേളനങ്ങൾ 29 ന്

ശരികളുടെ ആഘോഷം; എസ് എസ് എഫ് ഡിവിഷൻ സമ്മേളനങ്ങൾ 29 ന്
  • PublishedApril 26, 2025

കോഴിക്കോട്: ‘ശരികളുടെ ആഘോഷം; സെലിബ്രേറ്റിംഗ് ഹ്യൂമാനിറ്റി’ എന്ന ശീർഷകത്തിൽ രണ്ടാം ഘട്ട ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി എസ് എസ് എഫ് സ്ഥാപകദിനത്തിൽ സംസ്ഥാനത്തെ നൂറ്റി ഇരുപത്തി അഞ്ച് കേന്ദ്രങ്ങളിൽ ഡിവിഷൻ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു. സമ്മേളനങ്ങളോടനുബന്ധിച്ച് വിദ്യാർഥി റാലികളും നടക്കും.
എഴുന്നൂറ് സെക്ടർ തല ങ്ങളിൽ രൂപീകരിച്ച പഠനസംഘം വികസിപ്പിച്ചെടുക്കുന്ന പഠനറിപ്പോർട്ട് സമ്മേളനാനന്തരം നടക്കുന്ന സംസ്ഥാന ഭാരവാഹികളുടെ സെക്ടർ യാത്രയിൽ സംസ്ഥാന കമ്മിറ്റി സ്വീകരിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ
ഡോ. അബൂബക്കർ ടി (ജനറൽ സെക്രട്ടറി എസ് എസ് എഫ് കേരള), മുഹമ്മദ് മുനവ്വിർ അമാനി (സെക്രട്ടറി, എസ് എസ് എഫ് കേരള), ഷാഫി സഖാഫി (സെക്രട്ടറി, എസ് എസ് എഫ് കേരള), സൈഫുദ്ദീൻ (സെക്രട്ടറി, എസ് എസ് എഫ് കേരള), യൂസുഫ് സഖാഫി (എക്സിക്യൂട്ടീവ്, എസ് എസ് എഫ് കേരള) എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *