x
NE WS KE RA LA
Kerala

പാലക്കാട് നിയമം ലംഘിച്ച് കന്നുകാലി കടത്ത് ; ഒരു ലക്ഷം പിഴയിട്ടു

പാലക്കാട് നിയമം ലംഘിച്ച് കന്നുകാലി കടത്ത് ; ഒരു ലക്ഷം പിഴയിട്ടു
  • PublishedMarch 12, 2025

പാലക്കാട്: വാളയാറിൽ നിയമം ലംഘിച്ച് കന്നുകാലികടത്ത്. ഒരു ലക്ഷം പിഴയിട്ടു. മൃഗസംരക്ഷണ വകുപ്പിന്റെ ആർടി ചെക്ക് പോസ്റ്റിൽ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധ കന്നുകാലി കടത്ത് കണ്ടെത്തിയിരിക്കുന്നത്. അളവിൽ കൂടുതൽ കന്നുകാലികളെ കയറ്റുക, വെറ്റിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് സൂക്ഷിക്കാതിരിക്കുക, പ്രഥമ ശുശ്രൂഷ കിറ്റും കാലിത്തീറ്റയും വെള്ളവും കരുതാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് നടന്നിരിക്കുന്നത്. കൂടാതെ സേലത്തു നിന്നും ആലുവയിലേക്ക് പോയ ചരക്ക് ലോറിയിൽ ഒരു പശുക്കിടാവിനെ ചത്ത നിലയിലും കണ്ടെത്തിയിട്ടുണ്ട്. 13 കന്നുകാലികളെ കയറ്റേണ്ട ഈ വാഹനത്തിൽ 22 കാലികൾ ആണ് ഉള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 9 കേസുകൾ രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *