x
NE WS KE RA LA
Accident Kerala

സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പൂച്ച കുറുകെ ചാടി; അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പൂച്ച കുറുകെ ചാടി; അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു
  • PublishedJune 10, 2025

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പരിക്കേറ്റ വീട്ടമ്മ മരിച്ചു. ലോകമലേശ്വരം വലയിൽ ബിനേഷിൻ്റെ ഭാര്യ സുമി (32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ദേശീയ പാത 66 ൽ നെടിയ തളി ശിവക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. സുമി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്നാണ് അപകടം . തലക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *