x
NE WS KE RA LA
Crime Kerala

പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊന്നു ; മുഖ്യ പ്രതി പിടിയിൽ

പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊന്നു ; മുഖ്യ പ്രതി പിടിയിൽ
  • PublishedMarch 22, 2025

തൃശൂർ: പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊന്ന കേസ് . മുഖ്യ പ്രതി പിടിയിൽ. പ്രതി ലിഷോയ് ആണ് കുന്നംകുളം പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ലിഷോയുടെ വീടിന്റെ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ മറ്റൊരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പെരുമ്പിലാവ് സ്വദേശി നിഖിലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രിയാണ് സംഭവം. പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിരുന്നു.

ആശുപത്രിയിൽ ഉള്ള ബാദുഷ അടക്കം നാല് പേർ പൊലീസ് കസ്റ്റഡിലാണ്. ആകാശ്, നിഖിൽ എന്നിവരെ ചാലിശേരിയിൽ നിന്നും ഇന്നലെ പിടി കൂടി. റെൻഡ് കാറിനെ ചൊല്ലി പോർവിളി നടന്നതായും അക്ഷയ് എത്തിയത് വടിവാളുമായാണെന്നും പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ വാക്പോരും കൊലയ്ക്കു കാരണമായി. കഞ്ചാവ്, എംഡിഎംഎ കച്ചവടക്കാരാണ് മൂവരും എന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *