ബസിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

തൃശൂർ: ബസിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് ആറു വർഷം കഠിന തടവ് ആണ് കോടതി വിധിച്ചിരിക്കുന്നത്. പുല്ലൂറ്റ് സ്വദേശി സുരേഷിനെ തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷിച്ചത്. കൂടാതെ ഇരുപതിനായിരം രൂപ പിഴയും വിധിച്ചു.
2021 ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോളജിലേക്ക് പോകുന്ന വിദ്യാര്‍ഥിനിയോട് പ്രതി മോശമായി പെരുമാറുകയായിരുന്നു. ബസിലുണ്ടായിരുന്നവർ പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. കേസില്‍ 19 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. പ്രതിക്ക് കണ്ണുകാണില്ലെന്ന വാദം പ്രതിഭാഗം ഉയര്‍ത്തിയെങ്കിലും ഇത് തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു.