x
NE WS KE RA LA
Crime Kerala

ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതി അറസ്റ്റിൽ

ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതി അറസ്റ്റിൽ
  • PublishedFebruary 20, 2025

തിരുവനന്തപുരം: ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പ്രതി അറസ്റ്റിൽ. തിരുപുറം സ്വദേശി രമേഷ് (40) നെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. കിഴക്കേക്കര സ്വദേശി ബേബിമോനെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബേബിമോനെ അക്രമിച്ചതിനു ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വീടിനടുത്തെ മില്ലിനെ ചൊല്ലിയുള്ള തർക്കമാണ് വധശ്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഒരുമാസത്തോളം പിന്നിട്ട സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു . ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാൾ തിരുവനന്തപുരം നഗരത്തിലുള്ള വിവരം പൊലീസിന് ലഭിച്ചത്. പിന്നാലെ തിരുവന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തെ ഒളിസങ്കേതത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *