x
NE WS KE RA LA
Crime Kerala

കണ്ണൂരിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസ്; യുവാവ് അറസ്റ്റിൽ

കണ്ണൂരിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസ്; യുവാവ് അറസ്റ്റിൽ
  • PublishedDecember 9, 2024

കണ്ണൂർ: പിണറായി കനാൽക്കരയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കനാൽക്കര സ്വദേശി വിപിൻ രാജാണ് അറസ്റ്റിലായിരിക്കുന്നത്. സിപിഎം അനുഭാവിയാണ് വിപിൻ രാജെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ആക്രമണം നടന്ന ഓഫീസ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്തിരുന്നു.

പിന്നിൽ സിപിഎം ആണെന്നാണ് കോൺഗ്രസ്‌ ആരോപണം. ഇന്നലെ രാവിലെയായിരുന്നു ജനൽ ചില്ലുകൾ തകർത്ത നിലയിൽ കണ്ടത്. സിസിടിവി കണക്ഷനും വിഛേദിച്ച നിലയിലാണ്. ഓഫീസിന്റെ ഉദ്ഘാടന ചിത്രത്തോടൊപ്പം കുറിപ്പും പങ്കുവച്ചാണ് സുധാകരൻ ഓഫീസ് ഉദ്ഘാടനം ചെയ്തതായി അറിയിച്ചത്. സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് കൊണ്ടാണ് കെ സുധാകരൻ്റെയും കുറിപ്പ്. പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഞങ്ങൾ ഭയന്ന് പിന്മാറിയിട്ടില്ല ഓഫീസ് തല്ലി തകർത്താൽ കോൺഗ്രസുകാർ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് ഇനിയെന്നാണ് സിപിഎമ്മിന്റെ ഗുണ്ടകൾ തിരിച്ചറിയുകയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *