കൊടുവാളുമായി റീല്‍സ് ചിത്രീകരണം; കന്നഡ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കെതിരെ കേസ്

ബെംഗളൂരു: കൊടുവാളുമായി റീല്‍സ് ചിത്രീകരണം നടത്തിയ കന്നഡ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കെതിരെ കേസ്.മത്സരാര്‍ഥികളായ വിനയ് ഗൗഡയ്ക്കും രജത് കിഷനുമെതിരെയാണ് ബെംഗളൂരു പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആയുധ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ബെംഗളൂരു പൊലീസിന്റെ സോഷ്യല്‍ മീഡിയ നിരീക്ഷണ വിഭാഗം സ്വമേധയാ കേസെടുക്കുകയായിരുന്നു.