വയനാട് : വയനാട്ടില്‍ മദ്യ ലഹരിയിൽ വീട് കയറി അക്രമം ; സി പി എം നേതാവിനെതിരെ കേസ് എടുത്ത് പൊലീസ്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തുക്കളും മദ്യലഹരിയില്‍ വീട്ടില്‍ കയറി ആക്രമിച്ചെന്നാണ് പരാതി. വയനാട് കറുവൻതോട് ബ്രാഞ്ച് സെക്രട്ടറി ഷാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ കറുവന്‍തോട് സ്വദേശ് സുരേഷിനും പങ്കാളി അനിതയ്ക്കും പരുക്കേറ്റു.
മദ്യലഹരിയില്‍ ആയിരുന്ന ഷാബുവും സുഹൃത്തുക്കളും വീട്ടില്‍ കയറി മരകഷ്ണം വെച്ച് ആക്രമിക്കുകയും. വീടിന്‍റെ ജനല്‍ അടിച്ചു തകർത്തു. വീടിന് നേരെ കല്ലെറിഞ്ഞു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തുക്കളും ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കിയെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തുക്കള്‍ക്കുമെതിെരെ കേസെടുത്തു.