ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ചരക്കു കപ്പലിന് തീപിടിച്ചു

കോഴിക്കോട്: ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കു കപ്പലിനാണ് തീ പിടിച്ചത്. ബേപ്പൂരിൽ നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കു കപ്പലിന് തീപിടിച്ചത്. 20 കണ്ടെയ്നറുകൾ കടലിൽ പതിക്കുകയും ചെയ്തു. 22 ജീവനക്കാർ കപ്പലിൽ ഉണ്ടെന്നാണ് വിവരം.
സംഭവത്തിൽ വാൻ ഹായ് ചൈനീസ് കണ്ടെയ്നർ ഷിപ്പിന് ആണ് തീപിടിച്ചത്. കോസ്റ്റ് ഗാർഡും നേവിയും സ്ഥലത്തേക്ക് തിരിച്ചു. അപകടത്തിന്റെ കാരണം, വ്യാപ്തി എന്നിവ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. രക്ഷപ്പെടാനായി ജീവനക്കാർ കടലിലേക്ക് ചാടിയതായും വിവരങ്ങൾ പറയുന്നു. 18 ജീവനക്കാരാണ് കടലിലേക്ക് ചാടിയത്. ഐഎൻഎസ് സൂറത്ത് സംഭവ സ്ഥലത്തേക്ക് തിരിച്ചു.