x
NE WS KE RA LA
Uncategorized

കാർ കൊക്കയിലേക്ക് മറിഞ്ഞു ; ഒരാൾ മരിച്ചു

കാർ കൊക്കയിലേക്ക് മറിഞ്ഞു ; ഒരാൾ മരിച്ചു
  • PublishedFebruary 17, 2025

ഇടുക്കി: ഈട്ടിത്തോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. കാറ്റാടികവല പ്ലാമൂട്ടിൽ മേരി എബ്രഹാമാണ്‌ മരിച്ചത്. സംഭവത്തിൽ നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തു . ഒരാളുടെ നില ഗുരുതരമാണ്‌. ഇന്നലെ രാത്രി 11.30 ടെയാണ് കാർ നിയന്ത്രണം വിട്ട് 100 മീറ്ററിലേറെ താഴ്ചയിലേക്ക് പതിച്ചത്. ഇരട്ടയാർ കാറ്റാടികവല സ്വദേശി മേരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ പഴയ വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടം ഉണ്ടായത് . മകൻ ഷിന്റോയും ഭാര്യയും രണ്ടു മക്കളുമാണ്‌ മേരി എബ്രഹാമിനൊപ്പം വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റ ഷിന്റോയുടെ ഒരു മകന്റെ നില ഗുരുതരമാണ്. ഇയാളെ പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *