കുന്ദമംഗലം : കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന സ്ത്രീക്ക് പരുക്കേറ്റു.. കുന്ദമംഗലം സുന്നി ജുമാ മസ്ജിദിന് സമീപം
ചൊവ്വാഴ്ച്ച രാവിലെ എട്ടിനാണ് സംഭവം .ഒരു കാർ നിയന്ത്രണം വിട്ട് റോഡരികിൽ ഇടിച്ച് സൈഡായി മറിഞ്ഞ്, വൈദ്യുതി തൂണിലും, മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാറിലുണ്ടായിരുന്ന സ്ത്രീക്കാണ് പരുക്കേറ്റത്, ഈ സ്ത്രീയെ ആശുപത്രിയിൽ കാണിച്ചു മടങ്ങുന്നതിനിടെയാണ് അപകടം.