ഇടുക്കി: കട്ടപ്പനയില്‍ കാര്‍ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ വള്ളക്കടവ് തണ്ണിപ്പാറ റോബിന്(31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വള്ളക്കടവ് ചുക്കനാനിപ്പടിയിലാണ് സംഭവം നടന്നത്. കാര്‍ നിയന്ത്രണം നഷ്ടമായി ഇടിച്ചതോടെ ക്രാഷ് ബാരിയറിന്റെ ഒരുഭാഗം കാറിനുള്ളിലൂടെ തുളഞ്ഞുകയറി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോബിന് സംഭവസ്ഥലത്ത് മരിക്കുകയായിരുന്നു. കാറിന്റെ ഒരുഭാഗം വെട്ടിപ്പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്. കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന ഹാബ്രിക് ബില്‍ഡേഴ്സ് ഉടമയാണ് റോബിൻ. മൃതദേഹം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Recent Posts
- വിവാഹ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ;കാവൽ ഏർപ്പെടുത്തി പോലീസ്
- വയോധികയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി
- ഒന്നോ രണ്ടോ വ്യക്തികൾ ലഹരി ഉപയോഗിക്കുന്നു എന്ന് കരുതി ആ മേഖലയെ മൊത്തം ആക്ഷേപിക്കരുത് :ലിസ്റ്റിൻ സ്റ്റീഫൻ
- സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആശമാർ : 45 ദിവസം നീളുന്ന സമരയാത്രക്ക് കാസർഗോഡ് തുടക്കം
- മനുഷ്യ സ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിച്ച വ്യക്തി : മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ചു മുഖ്യമന്ത്രി
Recent Comments
No comments to show.