കൊച്ചി: അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസലിന്റെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. രാവിലെ ഏഴരക്ക് ചൈന്നൈയിൽ നിന്നുള്ള വിമാനത്തിൽ കൊച്ചിയിലെത്തിച്ച മൃതദേഹം പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, എറണാകുളം ജില്ലാ സെക്രട്ടറി സി.എം മോഹനൻ, കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി. വിമാനത്താവളത്തിന് പുറത്ത് സിപിഎം പ്രവർത്തകർ അന്തിമോപചാരം അർപ്പിക്കുകയും. തുടർന്ന് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോട്ടയത്തേക്ക് പോയി. മൃതദേഹം കോട്ടയത്തും ചങ്ങനാശ്ശേരിയിലും പൊതുദർശനത്തിന് വെക്കും. മുതിർന്ന സിപിഎം നേതാക്കൾ അന്തിമോപചാരം അർപ്പിക്കും. സംസ്കാരം നാളെ നടക്കും.
Recent Posts
- കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പ് ; സംവിധായകൻ വി.എം.വിനു കോൺഗ്രസ് സ്ഥാനാർഥി
- സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു.
- ശബരിമല സ്വർണപ്പാളി കവർച്ച കേസ്; ദേവസ്വം മുൻ സെക്രട്ടറി ജയശ്രീയെ അറസ്റ്റ് ചെയ്യും
- അശ്വിൻ അസോസിയേറ്റ് അക്കൗണ്ടിംഗ് വിത്ത് ഇന്റേൺഷിപ്പ് കോഴിക്കോട് പുതിയ ബാച്ച് ആരംഭിക്കുന്നു.
- വെട്ടുകാട് മാദ്രെ ദേവൂസ് ദൈവാലയ തിരുനാള്‍; നാളെ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി
Recent Comments
No comments to show.