കാര്‍ നിയന്ത്രണംവിട്ട വൈദ്യുതി പോസ്റ്റിലിടിച്ചു

കാര്‍ നിയന്ത്രണംവിട്ട വൈദ്യുതി പോസ്റ്റിലിടിച്ചു
തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലും ചിറയ്ക്കല്‍ കാലായില്‍ സജിയുടെ പച്ചക്കറിക്കടയുടെ മുന്നിലെ തട്ടിലും ഇടിച്ചു.കാറിലുണ്ടായിരുന്ന ആപ്പാഞ്ചിറ സ്വദേശികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 12ഓടെ തലയോലപ്പറമ്പ്-കാഞ്ഞിരമറ്റം റോഡില്‍ വരിക്കാംകുന്ന് ജങ്ഷനിലായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് പ്രദേശത്ത് വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസ്സപ്പെട്ടു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. കാര്‍ എറണാകുളത്തുനിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാദമിക നിഗമനം.തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലും ചിറയ്ക്കല്‍ കാലായില്‍ സജിയുടെ പച്ചക്കറിക്കടയുടെ മുന്നിലെ തട്ടിലും ഇടിച്ചു.കാറിലുണ്ടായിരുന്ന ആപ്പാഞ്ചിറ സ്വദേശികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 12ഓടെ തലയോലപ്പറമ്പ്-കാഞ്ഞിരമറ്റം റോഡില്‍ വരിക്കാംകുന്ന് ജങ്ഷനിലായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് പ്രദേശത്ത് വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസ്സപ്പെട്ടു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. കാര്‍ എറണാകുളത്തുനിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാദമിക നിഗമനം.