x
NE WS KE RA LA
Accident Kerala

കാർ മരത്തിലിടിച്ച് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

കാർ മരത്തിലിടിച്ച് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം
  • PublishedMarch 7, 2025

തൃശൂർ: കൊരട്ടിയിൽ കാർ മരത്തിലിടിച്ച് അപകടം. അച്ഛനും മകൾക്കും ദാരുണാന്ത്യം. സംഭവത്തിൽ കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ), ജോയ്ന (11) എന്നിവരാണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് മരിച്ച ജയ്മോൻ. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാര്‍ യാത്രികരാണ് അപകടത്തില്‍പ്പെട്ടത്.

പുലർച്ചെ ആറുമണിയോടെയാണ് സംഭവം. ജയ്മോന്‍റെ ഭാര്യയായ മഞ്ജു (38), മകൻ ജോയൽ ( 13 ), ബന്ധുവായ അലൻ( 17 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പാലക്കാട് കരിസ്മാറ്റിക് ധ്യാനം കൂടാൻ പോവുകയായിരുന്നു കുടുംബം. അപകടം നടന്ന സ്ഥലത്ത് പൊലീസെത്തി കാർ വെട്ടിപ്പൊളിച്ചാണ് രണ്ട് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൂന്ന് ആംബുലൻസുകളിലായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ജയ്മോൻ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *