കാറുകൾ കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം

തിരുനെൽവേലി: തിരുനെൽവേലി ദളപതിസമുദ്രത്തിൽ കാറുകൾ കൂട്ടിയിടിച്ചാണ് അപകടം. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്.
അപകടത്തി നിരവധി പേര്‍ക്ക് പരിക്കേറ്റു. നാലുവരി പാതയിൽ എതിര്‍ ദിശയിലേക്ക് സഞ്ചരിച്ച കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. പരിക്കേറ്റവരെ തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.