x
NE WS KE RA LA
Kerala Latest Updates

കോഴിക്കോട് കാർ ടിപ്പർലോറിയിൽ ഇടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട് കാർ ടിപ്പർലോറിയിൽ ഇടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
  • PublishedDecember 8, 2025

മാവൂർ : മാവൂർ-കോഴിക്കോട് റോഡിൽ ചെറൂപ്പ ബാങ്ക് സ്റ്റോപ്പിനുസമീപം കാർ ടിപ്പർലോറിയിൽ ഇടിച്ച് അപകടം. രണ്ടുപേർക്ക് പരിക്ക് . കാർയാത്രക്കാരായ നല്ലളം തച്ചമ്പലം സ്വദേശികളായ അച്യുതൻ (84), ഗോപേഷ് (57) എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ പതിനൊന്നരയ്ക്കാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്ന്‌ തെങ്ങിലക്കടവിലേക്ക് വരുകയായിരുന്ന കാർ ചെറൂപ്പ ബാങ്കിനുസമീപം എത്തിയപ്പോൾ അതേ ദിശയിൽവന്ന മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണംവിട്ട് എതിർദിശയിൽ നിന്നുവന്ന ടിപ്പർലോറിയുടെ ഡീസൽ ടാങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ് കാറിനുള്ളിൽ കുടുങ്ങിപ്പോയ ഇരുവരെയും നാട്ടുകാരാണ് പുറത്തെത്തിച്ച് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന്, മാവൂർ പോലീസ് സ്ഥലത്തെത്തി

കൂടാതെ, ലോറിയുടെ ഡീസൽടാങ്ക് തകർന്നതോടെ ഡീസൽ റോഡിലാകെ പടരുകയും അപകടസാധ്യത ഉണ്ടാവുകയും ചെയ്തതിനെത്തുടർന്ന് മാവൂർ പോലീസ് മുക്കം ഫയർ യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി ഡീസൽ കഴുകിക്കളഞ്ഞ് അപകടസാധ്യത ഒഴിവാക്കി.

Leave a Reply

Your email address will not be published. Required fields are marked *